തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് എന്ന പോരാളിക്ക് നൽകേണ്ട ആദരം കേവലം ഫണ്ട് അനുവദിക്കുന്നതിലോ ഒരു പ്രതിമയിലോ ഒതുങ്ങേണ്ടതല്ലെന്നും വിജ്ഞാനവും വിപ്ലവ വീര്യവും പകരുന്ന കാമ്പസ് വേണമെന്ന് മകൻ അരുണ് കുമാർ. അച്ഛന്റെ സ്മരണകൾ നിലനിർത്താനായി ബജറ്റിൽ ചില തുകകൾ വകയിരുത്തിയത് കണ്ടു. അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തിന്റെ അവസാന നാളുകളിൽ പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളേക്കാൾ ദീർഘവീക്ഷണത്തോടെയുള്ള കർമ പദ്ധതികളാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും പ്രസ്ഥാനം എടുക്കുന്ന ശരിയായ തീരുമാനങ്ങൾക്കൊപ്പമുണ്ടാകുമെന്നും അരുൺ കുമാർ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.